കൊച്ചി : ഗുണമേന്മ, നൂതനത്വം, കാലികമായ ആഭരണശൈലികൾ എന്നിവയിൽ ഇന്ത്യയിൽ വിശ്വസ്തത നേടിയ സ്ഥാപനമായ ജോസ് ആലുക്കാസ്, വിവാഹവേളകൾ അവിസ്മരണീയമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത പരമ്പരാഗതവും സമകാലികവുമായ വധുവിനുള്ള ആഭരണങ്ങളുടെ 'ശുഭ മംഗല്യം' ശേഖരം അനാച്ഛാദനം ചെയ്തു.
ബ്രാൻഡ് അംബാസഡറും പ്രശസ്ത ഇന്ത്യൻ നടിയുമായ കീർത്തി സുരേഷ് ആണ് ഈ ശേഖരം പുറത്തിറക്കിയത്. ചടങ്ങിൽ അവർ തൻ്റെ മനോഹാരിതയും ആകർഷണീയതയും കൊണ്ട് ശ്രദ്ധേയയായി.
പ്രകാശന ചടങ്ങിൽ കീർത്തി സുരേഷ് പറഞ്ഞു, "ദക്ഷിണേന്ത്യയിലെ സമ്പന്നമായ ക്ഷേത്ര കലാചാരുതയിൽ നിന്നാണ് 'ശുഭ മംഗല്യം' വെഡ്ഡിംഗ് കളക്ഷൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ......
ദോഹ: ഡിസംബർ 1 മുതൽ 18 വരെ ഖത്തറിൽ നടക്കുന്ന FIFA Arab Cup Qatar 2025-ന്റെ ഔദ്യോഗിക ചിഹ്നമായി അറബ് സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രമായ ‘ജുഹ’യെ പ്രാദേശിക ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു.
അറബ് ലോകത്ത് തലമുറകൾക്കിടയിൽ പ്രശസ്തമായ ജുഹ തമാശകളിലൂടെ ജ്ഞാനപാഠം നൽകുന്ന ഫോക് ലോർ കഥാപാത്രമാണ്. മത്സരത്തിന്റെ സംസ്കാര പാരമ്പര്യത്തെയും ആരാധക ഐക്യത്തെയും പ്രതിനിധീകരിക്കുന്നതാണ്ഫിഫ അറബ് കപ്പിന്റെ മുഖമുദ്രയായഅറബ് സാഹിത്യത്തിലെ ജുഹ.
16 ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. FIFA റാങ്കിംഗിൽ മുൻനിരയിലെ 9 ടീമുകൾ നേരിട്ടാണ് യോഗ്യത നേടിയത്,ശേഷിക്കുന്ന 7 സ്ഥാനങ്ങൾക്കായി 14 ടീമുകൾ ഇന്നും നാളെയും ഖത്തറിൽ നടക്കുന്ന യോഗ്യതാ മത്സരത്തിൽ പോരാടും.
ടിക്കറ്റുകൾ QAR 25 മുതൽ www.roadtoqatar.qa വഴി ലഭ്യമാണ്. ......
ദോഹ: ടെലികോം സേവനദാതാക്കvളെന്ന പേരിൽ വ്യാജ കോളുകൾ വർധിച്ചുവരുന്നതായി National Cyber Security Agency മുന്നറിയിപ്പ് നൽകി.......
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. രാവിലെ പത്തുമണിക്ക് രജിസ്ട്രേഷന് തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പ്പരം പേര് പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തു. 16 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 12000ത്തോളം ഡെലിഗേറ്റുകള്‍ക്ക് പങ്കെടുക്കാം. registration.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്. ......
കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച സൈബര്‍ ക്രിക്കറ്റ് ലീഗില്‍ സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാരായി. ഫൈനലില്‍ നിശ്ചിത എട്ടോവറില്‍ കാലിക്കറ്റ് യുണൈറ്റഡ് ഉയര്‍ത്തിയ 45 റണ്‍സ് ലക്ഷ്യം 7.5 ഓവറില്‍ മറികടന്നാണ് സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാരായത്. ......
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ (പിഎൻബി) എക്സിക്യൂട്ടീവ് ഡയറക്ടറായി അമിത് കുമാർ ശ്രീവാസ്തവ ചുമതലയേറ്റു. 2025 നവംബർ 24 മുതൽ മൂന്ന് വർഷത്തേക്കോ അല്ലെങ്കിൽ സൂപ്പർആനുവേഷൻ വരെയോ ആണ് അദ്ദേഹത്തിൻ്റെ കാലാവധി. ......
ന്യൂഡൽഹി: ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ച് മോട്ടറോള തങ്ങളുടെ മോട്ടോ ജി57 പവർ ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ® 6എസ് ജെൻ 4 പ്രോസസ്സർ, സെഗ്മെന്റിലെ മികച്ച 50എംപി സോണി ലിറ്റിയ™ 600 ക്യാമറ, ഏറ്റവും ഉയർന്ന 7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വെറും 12,999 രൂപ എന്ന പ്രത്യേക ലോഞ്ച് വിലയിലാണ് ഈ ഫോൺ എത്തുന്നത്. ......